Site icon Janayugom Online

സിസോദിയയുടെ കസ്റ്റഡി നീട്ടി ; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സിബിഐ

മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പേരില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസം കൂടി നീട്ടി. സിസോദിയയെ നാളെ കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ റോസ് അവന്യൂ സിബിഐ പ്രത്യേക കോടതി ജഡ്ജി എം കെ നാഗ്പാല്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനോട് സിസോദിയ സഹകരിക്കുന്നില്ലെന്നാണ് കസ്റ്റഡി കാലാവധി നീട്ടി നല്‍കാന്‍ കാരണമായി സിബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം ചോദിച്ച ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ് സിബിഐ ചെയ്യുന്നതെന്ന് സിസോദിയ കോടതിയെ അറിയിച്ചു. ഫെബ്രുവരി 26നാണ് സിസോദിയ അറസ്റ്റിലായത്. 2021–22 വര്‍ഷത്തെ ഡല്‍ഹിയിലെ പുതുക്കിയ മദ്യനയത്തിനു പിന്നില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങളെതുടര്‍ന്നാണ് സിസോദിയ അറസ്റ്റിലായത്. ജാമ്യത്തിനായി സിസോദിയ കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി മാര്‍ച്ച് പത്തിലേക്ക് മാറ്റിയ കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന നിര്‍ദേശം സിബിഐക്ക് നല്‍കി. അറസ്റ്റിലായതോടെ സിസോദിയ മന്ത്രിപദം രാജിവച്ചിരുന്നു. സിസോദിയയ്ക്കു മുന്നേ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ സത്യേന്ദര്‍ ജയിനും ഇതോടൊപ്പം രാജി സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: man­ish siso­dias cbi cus­tody extended
You may also like this video

Exit mobile version