Site iconSite icon Janayugom Online

ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ലോക്സഭയിലെ‍ സംസാരിക്കുന്ന കോണ്‍ഗ്രസ് എംപിമാരുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ദേശീയ ഭക്തിഗാനശകലം പങ്കുവെച്ച് മനീഷ് തിവാരി

ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ലോക്സഭയില്‍ സംസാരിക്കുന്ന കോണ്‍ഗ്രസ് എംപിമാരുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ അര്‍ത്ഥഗര്‍ഭമായി ദേശഭക്തിഗാനശകലം പങ്കുവെച്ച് മനീഷ് തിവാരി. ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന തിവാരിയുടെ അഭ്യർഥന പാർട്ടി നിരാകരിച്ചതിനു പിന്നാലെയാണ് പ്രതികരണം.
‘സ്‌നേഹം നിതാന്ത പാരമ്പര്യമാകുന്നത് എവിടെയാണോ
ആ നാടിന്റെ ഗാനമാണ് ഞാന്‍ ആലപിക്കുന്നത്.
ഞാന്‍ ഭാരതീയനാണ്. 

ഞാന്‍ ഭാരതത്തിന്റെ മഹത്വത്തെ ഞാന്‍ വാഴ്ത്തുന്നു’, എന്ന് അര്‍ഥം വരുന്ന കവിതാശകലമാണ് അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചിട്ടുള്ളത്. ജയ് ഹിന്ദ് എന്നും കുറിപ്പിന് അവസാനം ചേര്‍ത്തിട്ടുണ്ട്.
സര്‍ക്കാരിന് അനുകൂലമായി സംസാരിക്കുന്നു. എന്തുകൊണ്ടാണ് ശശി തരൂരിനെയും മനീഷ് തിവാരിയെയും ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കാത്തത് എന്നത് സംബന്ധിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചാണ് തിവാരിയുടെ പ്രതികരണം.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ വിദേശത്തേക്ക് അയച്ച സര്‍വകക്ഷി സംഘത്തിലെ അംഗങ്ങളായിരുന്നു തരൂരും തിവാരിയും. ചര്‍ച്ചയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ട്ടിയോട് മനീഷ് തിവാരി അഭ്യര്‍ഥിച്ചിരുന്നെന്നാണ് വിവരം. എന്നാല്‍ ഇത് നിരാകരിക്കപ്പെട്ടു. 

Exit mobile version