Site iconSite icon Janayugom Online

മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു; പ്രതി ഒളിവില്‍

കാസർഗോഡ് മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡയാണ്(60) കൊല്ലപ്പെട്ടത്. പ്രതി മെൽവിൻ ഒളിവിൽ. എന്തിനാണ് അക്രമം നടത്തിയത് എന്നതിൽ വ്യക്തത വന്നിട്ടില്ല. അയൽവാസി ലൊലിറ്റയ്ക്ക്(30) നേരെയും ആക്രമണമുണ്ടായി. ഇന്ന് പുലർച്ചെയാണ് സംഭവം.
വീട്ടിൽ ഉറങ്ങുകയായിരുന്ന അമ്മയ്ക്ക് നേരെയായിരുന്നു ആദ്യം ആക്രമം നടത്തിയത്. തുടര്‍ന്ന് അമ്മയ്ക്ക് പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി അയല്‍വാസിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി തീകൊളുത്തുകയായിരുന്നു. ലൊലിറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 

Exit mobile version