നവയുഗം സാംസ്ക്കാരികവേദിയുടെ വനിതാവേദി കേന്ദ്രകമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദമ്മാമിൽ നവയുഗം കുടുംബസംഗമത്തോടനുബന്ധിച്ചു നടന്ന വനിതാവേദി കൺവെൻഷനിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
(പ്രസിഡന്റ്) മഞ്ജു മണിക്കുട്ടൻ, രഞ്ജിത പ്രവീൺ (സെക്രട്ടറി)
പ്രമുഖ ജീവകാരുണ്യപ്രവർത്തക കൂടിയായ മഞ്ജു മണിക്കുട്ടൻ വനിതാവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ആയും, രഞ്ജിത പ്രവീൺ സെക്രട്ടറിയായും തെരെഞ്ഞെക്കപ്പെട്ടു. മഞ്ജു അശോക് (ജോയിന്റ് സെക്രട്ടറി), മീനു അരുൺ (വൈസ് പ്രസിഡന്റ്) എന്നിവരാണ് സഹഭാരവാഹികൾ.
മഞ്ജു അശോക് (ജോയിന്റ് സെക്രട്ടറി), മീനു അരുൺ (വൈസ് പ്രസിഡന്റ്)
പ്രിയ ബിജു, അനീഷ കലാം, ഷീബ സാജൻ, അമീന റിയാസ്, സംഗീത സന്തോഷ്, നഫിത ഇബ്രാഹിം, ബീന പ്രകാശ്, സുറുമി, ആരതി എം.ജി, ബിജി ഷാഹിദ് എന്നിവർ ഉൾപ്പെട്ട പത്തംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരെഞ്ഞെടുത്തു.
English Summary; Manju Manikuttan and Ranjitha will now lead Navayug Vanitavedi
You may also like this video