Site iconSite icon Janayugom Online

ന‌​ടി മ​ഞ്ജു വാ​ര്യ​രെ ഭീക്ഷണിപ്പെടുത്തി; സംവിധായകനെതിരെ കേസ്

ന‌​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രെ കേ​സെടുത്ത് പൊലീസ്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യായ സംവിധായകനാണ് ഇയാളെന്ന് സൂചന. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നടിക്കെതിരെ തു​ട​ർ​ച്ച​യാ​യി അ​പ​വാ​ദം പ്ര​ച​രി​പ്പിച്ചും പി​ന്തു​ട​ർ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നു​മാ​ണ് പ​രാ​തി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ഞ്ജു വാ​ര്യ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടും ഭീ​ഷ​ണി​ക്ക് പി​റ​കി​ൽ ഉ​ണ്ടെ​ന്നാ​ണ് പ​രാ​തി​യി​ൽ പറയുന്നത്.
എ​ള​മ​ക്ക​ര പൊ​ലീ​സ് ആ​ണ് കേ​സെടുത്ത്. പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പൊ​ലീ​സ് അറിയിച്ചു.

Eng­lish Sum­ma­ry: Man­ju War­ri­er threat­ened; Case against the director
You may also like this video

Exit mobile version