Site iconSite icon Janayugom Online

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്: സൗബിന്‍ ഷാഹിറിന് മുൻകൂർ ജാമ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയെന്ന കേസിൽ നടനും നിർമ്മാതാവുമായ സൗബിന്‍ ഷാഹിറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സിനിമയിലെ പങ്കാളിത്തം ഉപയോഗിച്ച് ആളുകളിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെന്നാരോപിച്ചാണ് നടനെതിരെ കേസ്.

സൗബിനൊപ്പം ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. ജൂലൈ ഏഴിന് അന്വേഷണ സംഘത്തിന് മുന്നില്‍ പ്രതികള്‍ ഹാജരാകണമെന്നും സിംഗിള്‍ ബെഞ്ച് നിർദ്ദേശിച്ചു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണം.

സിനിമാ നിർമ്മാണത്തിന് പണം വാങ്ങി കബളിപ്പിച്ചു എന്ന പരാതിയിലയിരുന്നു കേസ്. 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തു വെന്ന പരാതിയിൽ മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

Exit mobile version