പൊലീസിൽ എ ഡിജിപി റാങ്കിലുള്ളവർ ഉൾപ്പെടെ ഐപിഎസ് തലത്തിൽ അഴിച്ചുപണി. പൊലീസ് ആസ്ഥാനത്ത് അ ഡ്മിനിസ്ട്രേറ്റീവ് എ ഡിജിപിയായിരുന്ന മനോജ് എബ്രഹാമാണ് പുതിയ വിജിലൻസ് ഡയറക്ടർ.
ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായ കെ പത്മകുമാറാണ് പകരം പൊലീസ് ആസ്ഥാനത്തെ എഡിജിപി. എസ് സിആർബി എഡിജിപിയായിരുന്ന യോഗേഷ്ഗുപ്തയെ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ (ബെവ്കോ) എംഡിയായി മാറ്റി നിയമിച്ചു.
വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും നേരത്തെ മാറ്റപ്പെട്ട എം ആർ അജിത്കുമാറിന് പ്രൊട്ടക്ഷൻ സിവിൽ റൈറ്റ്സ് എഡിജിപി സ്ഥാനത്തിനൊപ്പം ആംഡ് പൊലീസ് ബറ്റാലിയന്റെ ചുമതല കൂടി നൽകി.
English Summary: Manoj Abraham Director of Vigilance
You may like this video also