ഉത്തര്‍പ്രദേശ് കാസ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഷ്ട്രീയ ജനതാദള്‍ എം.പി മനോജ് ജാ. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതുണ്ടെന്നും സംസ്ഥാനത്ത് ജീവനും സ്വത്തിനും യാതൊരു ഉറപ്പുമില്ലെന്നും എം.പി പറഞ്ഞു.അല്‍താഫ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് പറയുന്നത്. തങ്ങളുടെ നുണകള്‍ മറച്ചുവെക്കാന്‍ ഇതിലും നല്ല ഒരു കഥ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിയില്ല. ഒരു പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുന്നത് വമ്പന്‍ സ്രാവുകളെ രക്ഷപ്പെടുത്താനാണ്,’ ജാ പറഞ്ഞു.യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ അഞ്ച് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്യ്തിരുന്നു.16 വയസുകാരിയായ ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന പരാതിയിലാണ് അല്‍ത്താഫിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
നവംബര്‍ 8 നാണ് കാസ്ഗഞ്ച് നിവാസിയായാള്‍ തന്റെ മകളെ കാണാതായതായി പരാതി രജിസ്റ്റര്‍ ചെയ്യുന്നത്. അദ്ദേഹം തന്ന പരാതിയില്‍ അല്‍ത്താഫ് എന്നയാളെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പിന്നീട് കയറില്‍ തൂങ്ങിയ നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്,’ ആഗ്ര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് രാജീവ് കൃഷ്ണ പറഞ്ഞു.യുവാവ് ടോയ്‌ലെറ്റില്‍ പോകണമെന്ന് ആവശ്യപ്പെട്ടതുപ്രകാരം അതിന് അനുവദിച്ചെന്നും ഏതാനും സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ യുവാവിനെ ടോയ്‌ലെറ്റില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ജാക്കറ്റിന്റെ ചരട് കയറില്‍ കുരുക്കിയിരുന്നെന്നും അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അഞ്ചുമിനുട്ടിനുള്ളില്‍ മരണം സംഭവിച്ചെന്നുമാണ് പൊലീസ് പറഞ്ഞത്. എന്നാല്‍ വിഷയത്തില്‍ പൊലീസിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.ഞാന്‍ എന്റെ കുട്ടിയെ പൊലീസിന് കൈമാറി. സ്റ്റേഷനില്‍ വെച്ചാണ് അവന്‍ മരിച്ചത്. അവന്റെ മരണത്തില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്,’അല്‍ത്താഫിന്റെ പിതാവ് ചന്ദ് മിയാന്‍ പറഞ്ഞു.ചോദ്യം ചെയ്യുന്ന മുറികള്‍, ലോക്കപ്പുകള്‍, എന്‍ട്രി, എക്‌സിറ്റുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ യു.പിയിലെ എത്ര പൊലീസ് സ്റ്റേഷനുകളില്‍ ഇതുവരെ സി.സി.ടിവികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല.
english summary; Manoj Jha criticizes Uttar Pradesh govt
you may also like this video;