Site iconSite icon Janayugom Online

ഇന്ത്യൻ കരസേന മേധാവിയായി മനോജ് പാണ്ഡ്യ ഇന്ന് ചുമതലയേൽക്കും

ഇന്ത്യൻ കരസേന മേധാവിയായി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ ഇന്ന് ചുമതലയേൽക്കും. എഞ്ചീനിയറിങ് വിഭാഗത്തിൽ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തി മനോജ് പാണ്ഡെ. ജനറൽ എം എം നരവനെ വിരമിക്കുന്നതിനാലാണ് മനോജ് പാണ്ഡെ ഇന്ത്യൻ കരസേനയുടെ തലപ്പത്തെത്തുന്നത്.

നാഷനൽ ഡിഫൻസ് അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂ‍ർ സ്വദേശിയാണ് അദ്ദേഗം. നിലവിൽ കരസേനയുടെ ഉപമേധാവിയായി പ്രവർത്തിച്ച് വന്ന മനോജ് പാണ്ഡ്യ മേധാവിയാകുന്നതോടെ ലഫ്. ജനറൽ ബി എസ് രാജുവാകും കരസേനയുടെ പുതിയ ഉപമേധാവി.

Eng­lish summary;Manoj Pandya to take charge as Chief of Indi­an Army Staff today

You may also like this video;

Exit mobile version