Site iconSite icon Janayugom Online

റോഡരികിലുള്ള അലാങ്കാരച്ചെടി കഞ്ചാവാക്കി മനോരമ; വാര്‍ത്തക്കെതിരെ വൻ പ്രതിഷേധം

അലങ്കാരച്ചെടിയെ കഞ്ചാവുചെടിയാക്കി വാര്‍ത്ത നല്‍കി മലയാള മനോരമയ്ക്കെതിരെ വടകര നഗരസഭ. നഗരസഭയുടെ ചെലവിൽ കഞ്ചാവ് ചെടി തഴച്ചുവളരുന്നു എന്നാണ് മനോരമ വ്യാഴാഴ്ച വ്യാജവാർത്ത നല്‍കിയത്. നഗര സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ പഴയ ബസ് സ്റ്റാൻഡിനുസമീപം സ്ഥാപിച്ച ചെടിച്ചട്ടിയിൽനിന്ന്‌ കഞ്ചാവ് ചെടി കണ്ടെത്തിയതെന്നാണ് വാർത്തയിൽ പറയുന്നത്. എന്നാൽ ചെടിച്ചട്ടിയിൽ കഞ്ചാവ് ചെടിയ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംശയത്തിന്റെ പേരിൽ പൊലീസ് ചെടിച്ചട്ടി സ്‌റ്റേഷനിൽ എത്തിച്ചിരുന്നു. എന്നാൽ കഞ്ചാവല്ലെന്ന് കണ്ടെത്തിയതോടെ ചെടി നശിപ്പിച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

വ്യാജ വാർത്ത പ്രസിദ്ധീകരിച്ച മലയാള മനോരമക്കെതിരെ വൻ പ്രതിഷേധമാണുയർന്നത്‌. നഗരസൗന്ദര്യവൽക്കരണത്തിനായി ഒരുവർഷം മുമ്പ് വിവിധ ചെടികൾ വളർത്തിയ 600 ഓളം ചട്ടികളാണ് പഴയ ബസ് സ്റ്റാൻഡ് മുതൽ പുതിയ ബസ് സ്റ്റാൻഡ് വരെയുള്ള നടപ്പാതയുടെ കൈവരികളിൽ സ്ഥാപിച്ചത്. പദ്ധതിക്ക് വ്യാപാരികളിലും പൊതുജനങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇടക്കാലത്ത് പരിപാലനത്തിനായി രണ്ടുമാസത്തേക്ക് നഴ്സറി നടത്തിപ്പുകാർക്ക് കരാർ നൽകി. ഇത്‌ മാർച്ച് 31ന് അവസാനിച്ചു. അതിനുശേഷം നഗരസഭാ കണ്ടിൻജൻസി ജീവനക്കാരാണ് ചെടിച്ചട്ടികൾ പരിപാലിക്കുന്നത്.

Eng­lish Summary:Manorama, an orna­men­tal tree along the road; Mas­sive protest against the news
You may also like this video

YouTube video player
Exit mobile version