റെയില്‍ പാളത്തില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റെയിൽവേ ലെവൽ ക്രോസ് മറികടക്കാൻ നില്‍ക്കുമ്പോഴായിരുന്നു സംഭവം. അപ്പുറത്ത പാളത്തിലൂടെ സഞ്ചരിക്കുന്ന ട്രെയിൻ കടന്നുപോകാൻ ഇപ്പുറത്തെ പാളത്തിൽ നിൽക്കെ ഈ പാളത്തിലൂടെയും ട്രെയിൻ വരികയായിരുന്നു.
തുടർന്ന് യുവാവ് ബൈക്ക് തിരിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് പാളത്തിൽ കുടുങ്ങുകയായിരുന്നു. എന്നാല്‍ ഇയാള്‍ ഉടൻ ഓടി മാറിയതിനാല്‍ അപകടം ഉണ്ടായില്ല. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
English Summary: Man’s bike crushed under speeding train as he tries to cross railway tracks
You may alsolike this video