Site iconSite icon Janayugom Online

വിമാനത്തിന്റെ ചക്രത്തിൽ മൃതദേഹം : അന്വേഷണം ആരംഭിച്ചു

ഗാംബിയയിൽ നിന്ന് ബ്രിട്ടനിലേക്ക് പോയ വിമാനത്തില്‍ മൃതദേഹം കണ്ടെത്തിയ നിലയില്‍. ടിയുഐ എയർവേയ്‌സ് നടത്തുന്ന ജെറ്റിലാണ് ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബർ 5 ന് ഗാംബിയയുടെ തലസ്ഥാനമായ ബഞ്ചുളിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്ക് പുറപ്പെട്ട വിമാനത്തിന്റെ വീൽബേയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

എന്നാൽ ഈ ആഴ്ചയാണ് ഇംഗ്ലണ്ടിലെ സസെക്സ് മെട്രോപൊളിറ്റൻ പൊലീസിൽ നിന്ന് ഗാംബിയ സർക്കാരിന് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബ്രിട്ടീഷ് ചാർട്ടർ എയർലൈനായ ടിയുഐ എയർവേയ്‌സിന്റെ ജെറ്റിലാണ് അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഗാംബിയ സർക്കാർ വക്താവ് എബ്രിമ ജി ശങ്കരേ പ്രസ്താവനയിൽ അറിയിച്ചു. മരിച്ച പുരുഷനെ സംബന്ധിക്കുന്ന യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. മൃതദേഹം ഡിഎൻഎ പരിശോധനയ്ക്കായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Eng­lish Sum­ma­ry: Man’s Body Found In Wheel Of Airplane
You may also like this video

Exit mobile version