Site iconSite icon Janayugom Online

‘കുഴി‘യൊരുക്കുന്ന മന്തിയും’ ശവ’ര്‍മയും

അറബ് രാജ്യങ്ങളിലെ ജനപ്രിയ ഭക്ഷണ വിഭവങ്ങ­­­ളായ ഷവർമയും കുഴിമന്തിയും മലയാളികളെ തള്ളിവിടുന്നത് മരണത്തിന്റെ വഴിയിലേക്ക്. നിരവധി ആരോഗ്യപ്രശ്നങ്ങൾ മൂലം പല വിദേശ രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയ ഈ വിഭവങ്ങൾ കഴിച്ച് കേരളത്തിൽ സമീപകാലത്ത് മരിച്ചത് നാലുപേരാണ്. ആട്, കോഴി എന്നിവയുടെ ഇ­­റച്ചി ഉപയോഗിച്ചാണ് കേരളത്തിൽ ഷവർമ തയ്യാറാക്കുന്നത്. മുളക് പൊടി, മഞ്ഞൾപൊടി, കുരുമുളക്, ഉപ്പ് എന്നിവ ചേ­ർത്ത് വേവിച്ചെടുക്കുന്ന ഇറച്ചി കൊത്തിയരിഞ്ഞാണ് ഷ­വർമ ഉണ്ടാക്കുന്നത്. സാധാര­ണ ഇരുപതു മിനിറ്റെങ്കിലും നല്ലതുപോലെ വേവിച്ചാല്‍ ഇറച്ചിയിലെ അണുക്കൾ നശിക്കും. എ­ന്നാൽ തിരക്ക് മൂലം പല കടകളിലും ഷവർമ തയ്യാറാക്കുമ്പോൾ ഇത്രയും സമയം വേവിക്കാനായി എടുക്കാറില്ല. കൂടാതെ, തലേദിവസത്തെ ബാക്കി വന്ന ഇറച്ചി പിറ്റേന്ന് വീണ്ടും ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഒരു ദിവസം മുഴുവൻ പുറത്ത് വച്ച ഇറച്ചി വീണ്ടും ഫ്രീസറിൽ വച്ചാലും കേടുകൂടാതെ ഇരിക്കില്ല. ഇത് ഇരട്ടി ദോഷവും ഉണ്ടാക്കും. 

ഷവർമയിലെ രുചിയുടെ പ്ര­ധാന സ്രോതസായ മയോണൈസും ശരീരത്തിന് ദോഷമുണ്ടാക്കുന്ന വില്ലനാണ്. മുട്ടയുടെ വെ­ള്ള ഉപയോഗിച്ചാണ് മയോണൈസ് തയ്യാറാക്കുന്നത്. ചെറുതായി ചൂടാക്കിയിട്ടുവേണം മ­യോണൈസിനായി മുട്ടയുടെ വെള്ള ഉപയോഗിക്കേണ്ടത്. എ­ന്നാൽ പല വില്പന ശാലകളും പച്ച മുട്ടയാണ് ഇതിനായി ഉപയോഗിക്കുന്നത്. സാധാരണ ഊ­ഷ്മാവിൽ രണ്ട് മണിക്കൂറിലധികം മയോണൈസ് സൂക്ഷിക്കാൻ സാധിക്കില്ല. പച്ചമുട്ട പഴകിയതെങ്കിൽ ഭക്ഷ്യവിഷബാധ ഉറപ്പാണ്. കാരണം മുട്ടയിൽ നിന്നും സാൽമൊണെല്ല എന്ന അ­ണുബാധയ്ക്കുള്ള സാധ്യത ഏ­റെയാണ്. മയോണൈസ് തയ്യാറാക്കിയാൽ കൃത്യമായി സൂക്ഷിക്കണം. തയ്യാറാക്കുമ്പോൾ വൃ­ത്തിയും പ്രധാനമാണ്. മുട്ട നല്ലതു പോലെ കഴുകിയെടുത്ത് തികച്ചും വൃത്തിയോടെ പാകം ചെയ്യണം. ഇവ അന്നന്ന് തന്നെ തയ്യാറാക്കി ഉപയോഗിക്കേണ്ടതാണ്. എന്നാൽ പല ഹോട്ടലുകളും ഇത് കൂടുതൽ ദിവസത്തേക്കു കരുതുന്നത് അപകടങ്ങൾ വി­ളിച്ചുവരുത്തുന്നു. മലയാളികളുടെ തീൻ മേശയിലേക്ക് കുഴിമന്തി കടന്നുവന്നിട്ട് അധികനാളായില്ല.

ചിക്കൻ, ബീഫ്, മട്ടൻ എന്നിങ്ങനെ വിവിധ തരം ഇറച്ചികൾ ഉപയോഗിച്ചാണ് മന്തികൾ തയ്യാറാക്കുന്നത്. കുഴിയിൽനിന്നു വന്നതുകൊണ്ടാണ് മന്തി, കുഴിമന്തിയാകുന്നത്. ഒന്നരമീറ്ററോളം ആഴമുള്ള, ഇഷ്ടികകൊണ്ടു കെട്ടിയ വ‍ൃത്താകാര കുഴിയടുപ്പുകളിൽ നിന്നാണ് മന്തികൾ പിറവിയെടുക്കുന്നത്. കുഴിയിൽ വച്ച് അടച്ച് ഗ്രിൽ ചെയ്ത് എടുത്താണ് ഇവ തയ്യാറാക്കേണ്ടത്. എന്നാൽ പല ഭക്ഷണ ശാലകളിലും കൃത്യമായി വേവിക്കാതെയും വൃത്തി ഹീനമായി തയ്യാറാക്കുന്നതുമാണ് കുഴിമന്തിയെ വില്ലനാക്കുന്നത്.
പൊണ്ണത്തടി, കരൾരോഗം, കൊളസ്ട്രോൾ, അമിത ക്ഷീണം എന്നിവയ്ക്ക് ഷവർമയും കുഴിമന്തിയും കാരണമാകും. മൂന്ന് നേരവും ഷവർമയും കുഴിമന്തിയും കോളയും കുടിച്ച് ദിവസങ്ങൾ തള്ളി നീക്കുന്നവർ ഇന്ന് ധാരാളമാണ്. ഇവരെ കാത്തിരിക്കുന്നത് ഗുരുതരമായ രോഗങ്ങളും. ഐടി മേഖലയിൽ ജോലി ചെയ്യുന്നവരാണ് കൂടുതലായും ഇത് ഉപയോഗിക്കുന്നത്. 

നാളെ

ബര്‍ഗറും സാന്‍ഡ്‌വിച്ചുമില്ലാതെ
എന്തു ജീവിതം! 

Eng­lish Summary;Manthi and Shawar­ma preparing
You may also like this video

Exit mobile version