ഇന്ത്യയുടെ മനു ഭാകര്‍ ഹാട്രിക് ഒളിമ്പിക് മെഡലുകളെന്ന നേട്ടത്തിലേക്കുകൂടി അടുക്കുകയാണ്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളിലാണ് മനു ഭാകര്‍ ഫൈനല്‍ റൗണ്ടിലേക്കെത്തിയത്. യോഗ്യതാ റൗണ്ടില്‍ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് മനു ഫൈനല്‍ യോഗ്യത നേടിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഫൈനല്‍ നടക്കും. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഇഷ സിങ് പുറത്തായി. 18-ാമതെത്താനേ താരത്തിന് കഴിഞ്ഞുള്ളൂ.
ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കുകയാണ് മനു. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും മിക്സഡ് ഇനത്തിലും മനു ഭാകര്‍ വെങ്കലം നേടിക്കഴിഞ്ഞു. യോഗ്യത റൗണ്ടിലെ ആദ്യ എട്ട് സ്ഥാനക്കാർക്ക് ആണ് ഫൈനലില്‍ എത്താനാകു. 590 പോയിന്റുമായാണ് മനു ഭാകർ യോഗ്യത റൗണ്ടില്‍ ഫിനിഷ് ചെയ്തത്.
English summary ; Manu Bhakar to hat-trick medal
You may also like this video