Site iconSite icon Janayugom Online

മനുസ്മൃതി പഠനം: നീക്കം പിന്‍വലിച്ച് ഡല്‍ഹി സര്‍വകലാശാല

നിയമ ബിരുദ കോഴ്‌സില്‍ മനുസ്മൃതി പഠിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി ഡല്‍ഹി സര്‍വകലാശാല. കടുത്ത പ്രതിഷേധത്തിന് പിന്നാലെ നിര്‍ദേശം ഡല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ തള്ളിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഇത്തരമൊരു നിര്‍ദേശത്തെ അക്കാദമിക് കൗണ്‍സിലില്‍ ആരും അനുകൂലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. മനുസ്മൃതി ആധാരമായുള്ള രണ്ട് പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പടുത്തിനായിരുന്നു നീക്കം. ജിഎന്‍ ഝാ തയാറാക്കിയ മനുസ്മൃതി, ടി. കൃഷ്ണസ്വാമി അയ്യരുടെ ‘സ്മൃതിചന്ദ്രിക: മനുസ്മൃതി വ്യാഖ്യാനം’ എന്നിവ എല്‍എല്‍ബി സിലബസില്‍ ഉള്‍പ്പെടുത്താനായിരുന്നു നിയമവകുപ്പ് അധ്യാപകരുടെ യോഗത്തിലെ തീരുമാനം. ഇതിനെതിരെ അധ്യാപക‑വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. എന്നാല്‍ പിന്നീട് അക്കാദമിക് കൗണ്‍സില്‍ നിര്‍ദേശം തള്ളിയെന്ന് ഡല്‍ഹി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് വിശദീകരിച്ചിരുന്നു. 

Eng­lish Summary:Manusmriti study: Del­hi Uni­ver­si­ty with­draws move
You may also like this video

Exit mobile version