Site iconSite icon Janayugom Online

മണിപ്പൂരില്‍ കലാപങ്ങള്‍ക്കിടയില്‍ നിരവധി ക്രിസ്ത്യന്‍പള്ളികള്‍ തകര്‍ത്തതായി ആര്‍ച്ച് ബിഷപ്പ്

മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടയില്‍ നിരവധി ക്രിസ്ക്യന്‍ പള്ളികള്‍ തകര്‍ത്തതായി ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോ കലാപത്തിന്‍റെ മറവില്‍ ക്രൈസ്തവരെ വേട്ടയാടുകയാണ്.

41ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയോടുള്ള ഒരു സംസ്ഥാനത്തു നിന്നും പാലായനം ചെയ്യേണ്ട സ്ഥതിയാണുള്ളത്.1947ല്‍ നിര്‍മിച്ചതടക്കം 17 പള്ളികള്‍ കലാപത്തിന്‍റെ മറവില്‍ ഇതിനകം തകര്‍ക്കപ്പെട്ടിട്ടുണ്ട്. മെഖലയില്‍ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികര്‍ ഭീഷണി നേരിടുകയാണെന്നും ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

മണിപ്പൂരിലേക്കുള്ള എല്ലാട്രെയിനുകളുംറദ്ദാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത മേഖലകളില്‍ കുടുങ്ങിപ്പോയ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ തിരികെ കൊണ്ടുവരാന്‍ അതത് സംസ്ഥാനങ്ങള്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണിപ്പൂരില്‍ കുടംങ്ങിപ്പോയ മലയാളി വിദ്യാര്‍ത്ഥികളെ സുക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമം കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

കലാപം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസുംആര്‍ജെഡിയും ആവശ്യപ്പെടുന്നു. കലാപം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

മെയ്ത്തി സമുദായത്തെ പട്ടികവര്‍ഗക്കാരായി പ്രഖ്യാപിക്കല്‍, പര്‍വതമേഖലകളിലെ ഗോത്രവര്‍ഗക്കാരെ ഒഴിപ്പിക്കല്‍, കുക്കി കലാപകാരികളുമായുള്ള വെടിനിര്‍ത്തല്‍ പിന്‍വലിക്കല്‍ തുടങ്ങിയ വിഷയങ്ങളാണ് മണിപ്പൂരിലെ കലാപത്തിന് കാരണമായിട്ടുള്ളത്.

Eng­lish Summary:
Many Chris­t­ian church­es were destroyed dur­ing riots in Manipur, Arch­bish­op says

You may also like this video:

Exit mobile version