Site iconSite icon Janayugom Online

വിവാഹ വാ​ഗ്ദാനം നൽകി നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു; മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ

തിരുവനന്തപുരത്ത് വിവാഹ വാ​ഗ്ദാനം നൽകി നിരവധി പെൺകുട്ടികളെ പല സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ച മോഡലിങ് കൊറിയോഗ്രാഫർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഫാഹിദിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ടെക്നോപാർക്കിൽ ജോലിയുള്ള ഐടി ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് നടപടി. 

പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിച്ച ശേഷം അവരുടെ പക്കൽ നിന്നും പണവും സ്വർണ്ണാഭരണങ്ങളും വാങ്ങിയതായും പരാതിയിൽ പറയുന്നു. ഇൻസ്റ്റാ​ഗ്രാം വഴിയാണ് പെൺകുട്ടികളെ പരിചയപ്പെടുന്നത്. പ്രതിയുടെ ഫോണിൽ നിന്നും നിരവധി പെൺകുട്ടികളുടെ ചിത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version