Site icon Janayugom Online

യുപിയില്‍ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നു; പ്രിയങ്ക ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ പാളുന്നു

രാജ്യത്തുടനീളം നിരവധി നേതാക്കളും, പ്രവര്‍ത്തകരും കോണ്‍ഗ്രസ് വിട്ട മറ്റ് പാര്‍ട്ടികളില്‍ ചേരുന്നു. മമതാബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ത്രിണമൂല്‍ കോണ്‍ഗ്രസില്‍ ടിഎംസി) ചേരുന്നതിനു പിന്നാലെ ഉത്തര്‍ പ്രദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടിയിലേക്കും ( എസ് പി ) നേതാക്കള്‍ ചേരുന്നു. അടുത്ത വര്‍ഷം നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്‍ പ്രദേശ്. ബുണ്ടേല്‍ഖണ്ഡ‍ില്‍ നിന്നുമുള്ള മുന്‍ എംഎല്‍എമാരായ ഗയാദീന്‍ അനുരാഗി, വിനോദ് ചതുര്‍വേദി എന്നിവരാണ് എസ്പിയില്‍ ചേര്‍ന്നിരിക്കുന്നു. പാര്‍ട്ടിയുടെ പടിഞ്ഞാറന്‍ യുപിയിലുള്ള നേതാവ് ഇമ്രാന്‍ മസൂദും എസ്പിയില്‍ ചേര്‍ന്നേക്കുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. അര ഡസനോളം മുന്‍ എംപിമാരും, എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ തയ്യാറായി നില്‍ക്കുകയാണ്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ഇതിനോടകം തന്നെ ചേര്‍ന്നു കഴിഞ്ഞു. 

പ്രധാനമായും കോണ്‍ഗ്രസ് എംഎല്‍എമാരുള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിടുന്നതിനു കാരണം. രണ്ടു.മൂന്നും പ്രാവശ്യം സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു, തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്യുന്നു. ഇത്തവണയും കോണ്‍ഗ്രസിന് യുപില്‍ ഒരുതരത്തിലും എത്തിപ്പെടാന്‍ കഴിയാത്ത രാഷട്രീയ സാഹചര്യമാണുള്ളത്. മറ്റൊന്ന് നിയമസഭാ തെര‍ഞ്ഞെടുപ്പിന് മുമ്പ് പ്രതീക്ഷിച്ചിരുന്ന കോണ്‍ഗ്രസ്- എസ് പി സഖ്യവും നിലവിലില്ല. സംസ്ഥാനത്തുടനീളം നിരവധി പ്രവര്‍ത്തകരും, അണികളുമുള്ള സമാജ് വാദി പാര്‍ട്ടിയെ ആണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിക്ക് ബദലായി മുഖ്യപ്രതിപക്ഷമായി കാണുന്നത്. പടിഞ്ഞാറന്‍ യുപിയില്‍ എസ്പിയുടെ പ്രധാന സഖ്യ കക്ഷിയായി രാഷ്ട്രീയ ലോക്ദള്‍ ഉള്ളതിനാല്‍ അഖിലേഷിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു. 

ഗോവയിലെ മുന്‍ മുഖ്യമന്ത്രി ലൂസിനോഫലേറിയോയും, ആസാമിലെ സുസ്മിത ദേവും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനു പിന്നാലെയാണ് യുപി അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളും, നേതാക്കളെയും ഇത്തരത്തില്‍ ചിന്തിക്കന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ 8 കോണ്‍ഗ്രസ് നേതാക്കളെങ്കിലും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട് .കഴിഞ്ഞ ഒക്ടോബറില്‍ കോണ്‍ഗ്രസ് വിട്ട് ആദ്യം എസ്പിയില്‍ ചേര്‍ന്ന പ്രമുഖ നേതാവാണ് ബദൗണില്‍ നിന്ന് അഞ്ച് തവണ എംപിയായിരുന്ന സലീം ഷെര്‍വാനി. എസ്പിയുടെ മുതിര്‍ന്ന നേതാവായ അസംഖാന്‍ ഇപ്പോഴും വ്യാജ ജനന സറര്‍ട്ടിഫിക്കറ്റിന്‍റെ പേരില്‍ ജയിലില്‍ കഴിയുന്നതിനാല്‍ സലീംഷെര്‍വാനി പടിഞ്ഞാറന്‍ യുപിയിലെ എസ്പിയുടെ ഒരു പ്രധാന മുസ്ലീം മുഖമായി മാറിയിരിക്കുന്നു.ഉന്നോവയില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപി അന്നു ടണ്ടര്‍ 2020 നവംബറില്‍ എസ് പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് യുപി ഘടകത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നും ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്ക് കത്ത് എഴുതിയതായും സൂചിപ്പിക്കുന്നു. 

സംസ്ഥാനഘടകവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴുന്നില്ലെന്നും, കത്തില്‍ സൂചിപ്പിക്കുന്നു. ടണ്ടനോടൊപ്പം എഐസിസി ജോയിന്‍റെ സെക്രട്ടറി ശശാങ്ക ശുക്ല, ഉന്നാവോയില്‍ നിന്നുള്ള മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അങ്കിത് പരിഹാരും എസ്‍പിയില്‍ ചേര്‍ന്നിരുന്നു. മുന്‍എംപിമാരായ കൈസര്‍ ജഹാനും, ബാല്‍കുമാര്‍ പട്ടേലും എസ്പിയില്‍ ചേര്‍ന്നിരുന്നു. ഇരുവരും 2019ലെ ലോക്സഭാ തെര‍ഞ്ഞെടുപ്പിന് മുമ്പാണ് ചേര്‍ന്നത്. 2021 ഫെബ്രുവരിയില്‍ ആര്‍ കെ ലക്നൗവിലെ മോഹന്‍ലാല്‍ ഗഞ്ച് സീറ്റില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ലോക്സഭാ സ്ഥാനാര്‍ത്ഥി ചൗധരി എസ്പിയില്‍ ചേര്‍ന്നു. കഴിഞ്ഞമാസം ബന്ദ ജില്ലയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എ വിവേക് സിംഗിന്‍റെ ഭാര്യ മഞ്ജുള സിംഗും എസ്പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിലെ പ്രമുഖ ബ്രാഹ്മണ നേതാവും മുന്‍ യുപി മുഖ്യമന്ത്രി കമലപതി ത്രിപാഠിയുടെ ചെറുമകനുമായ ലളിതേഷ് പതി ത്രിപാഠിയും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരിക്കുന്നു. കര്‍ഷക പ്രക്ഷോഭത്തിനു ശേഷം കോണ്‍ഗ്രസിന്‍റെ പല നേതാക്കളും നിലവിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കി പാര്‍ട്ടി വിടാനുള്ള തയ്യാറെടുപ്പിലാണ്,പടിഞ്ഞാറന്‍ യുപിയില്‍ ജാട്ട് നേതാവ് ഉള്‍പ്പെടെ ആര്‍എല്‍ഡിയില്‍ ചേരാനുള്ള തയാറെടുപ്പിലാണ്. മറ്റൊരു നേതാവ് എസ്പിയില്‍ ചേരാനുള്ള ശ്രമമാണ് നടത്തുന്നത്, കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് യുപി ഘടകത്തിന്‍റെ വൈസ് പ്രസിഡന്‍റ് ഗയദീന്‍ അനുരാഗി എസ്പിയില്‍ ചേര്‍ന്നിരുന്നു. യുപിയില്‍ പ്രചരണത്തിന് നേതൃത്വം നല്‍കുന്ന പ്രിയങ്ക വാദ്രയുടെ ടീമിന്‍റെ നിലപാടാണ് തന്നെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിച്ചതെന്നു അദ്ദേഹം പറയുന്നു. 

യുപി ഘടകത്തിന്‍റെ വൈസ് പ്രസിഡന്‍റായി നിയമിച്ച തനിക്ക് ബുന്ദല്‍ ഖണ്ഡ് മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ഏല്‍പ്പിച്ചത്. എന്നാല്‍ . നിയമനങ്ങള്‍ക്കും മറ്റും അധികാമില്ല. അത്തരമൊരു പദവി ഉപയോഗിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല അനുരാഗി പറയുന്നു, താന്‍ രാഹുല്‍ടീംമില്‍ അംഗമായിരുന്നു. അദ്ദേഹം എന്നെ വളരെ വിശ്വസിച്ചിരുന്നു. എന്നാല്‍ ടീം മിലെ മറ്റുള്ളവര്‍ മുതിര്‍ന്ന നേതാക്കളെ ബഹുമാനിച്ചിരുന്നില്ല അദ്ദേഹം പറഞ്ഞു. ബിജെപിക്ക് എതിരായ ഏകപോംവഴി എസ്പിയാണെന്നും, നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവരുമെന്നും അവര്‍എസ്പിയില്‍ ചേരുമെന്നും അനുരാഗിഅഭിപ്രായപ്പെട്ടു. 

ഈ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയതാണ്. പാര്‍ട്ടി വളരെ ദുര്‍ബലമാണ്,സഖ്യം നടന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ് അടുക്കുന്തോറും നിരവധി എംഎല്‍എമാരും പാര്‍ട്ടി വിടും മറ്റൊരു കോണ്‍ഗ്രസ് നേതാവും അഭിപ്രായപ്പെട്ടു. പ്രിയങ്ക ടീം ഇതൊന്നും മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എംഎല്‍എകൂടിയായ യുപി കോണ്‍ഗ്രസ് ഘടകം മുന്‍ വൈസ് പ്രസിഡന്‍റ് ഇമ്രാന്‍ മസൂദ് എസ്പിയില്‍ചേരുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളുണ്ട്. സഹാറന്‍പൂര്‍ സന്ദര്‍ശിക്കാന്‍ അഖിലേഷ് യാദവ് പദ്ധതിയിടുന്നുണ്ടെന്നും അവിടെ വെച്ച് ഇമ്രാനെ കാണുമന്നും എസപി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ അത്തരമൊരു സാധ്യതയില്ലെന്നു അദ്ദേഹം പറയുന്നുണ്ടെങ്കിലും എസ്പി- ആര്‍എല്‍ഡി-കോണ്‍ഗ്രസ് സഖ്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ENGLISH SUMMARY:Many lead­ers in UP are leav­ing the Con­gress; Priyan­ka breaks down the team’s activities
You may also like this video

Exit mobile version