വടക്കാഞ്ചേരി മച്ചാട് കരുമത്രയിൽ നിരവധി പേർക്ക് തേനീച്ച കുത്തേറ്റു. കരുമത്ര പടിഞ്ഞാറ്റുംമുറിയിൽ മൂർക്കനാട്ട് ബാലസുബ്രഹ്മണ്യൻ, ഭാര്യ പുഷ്പ, മകൻ ശ്യാം സുബ്രഹ്ണ്യൻ, തടത്തിൽ ശ്രീകുമാർ, ചക്കിങ്ങൽ ശങ്കരൻ കുട്ടിയുടെ ഭാര്യ കോമളം, പുതിയേടത്തിൽ രാധ, അന്യ സംസ്ഥാന തൊഴിലാളി ദിവാകർ, മഠത്തിലാത്ത് ലക്ഷ്മി കുട്ടി, പണ്ടാരത്തിൽ കുമാരി, പണ്ടാരത്തിൽ രാധ എന്നിവർക്ക് നേരെയാണ് തേനീച്ചയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവർ ആശുപത്രി ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല.
തേനീച്ചയുടെ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്

