ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളിയടക്കം രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. കോബ്രാ ടീമിലെ അംഗങ്ങളായ വിതുര ചെറ്റച്ചൽ ജഴ്സി ഫാമിന് സമീപം അനിഴത്ത് വീട്ടിൽ വിഷ്ണു (35), ഉത്തര്‍ പ്രദേശ് സ്വദേശി ശൈലേന്ദ്ര എന്നിവരാണ് മരിച്ചത്.
സൈനികര്‍ സഞ്ചരിച്ച വാഹനം തിമ്മപുര ഗ്രാമത്തില്‍ വെച്ച് കുഴിബോംബ് ആക്രമണത്തില്‍ തകരുകയായിരുന്നു. വിഷ്ണു ഏതാനും ദിവസം കഴിഞ്ഞ് വിരമിക്കാനിരിക്കെയാണ് ദുരന്തം. ഭാര്യ നിഖില. മക്കൾ: നിർദേവ് (ചുള്ളിമാനൂർ ക്രിസ്തു ജ്യോതി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥി), നിർവിൻ.
English Summary:Maoist attack in Sukhma; Two CRPF jawans, including a Malayali, lost their lives
You may also like this video