മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഛത്തീസ്ഗഡ് ബസ്തര്‍ മേഖലയിലെ ആദിവാസി ആക്ടിവിസ്റ്റ് രഘു മിദിയാമി നെ എന്‍ഐഎ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത രഘുവിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി ജഗദല്‍പൂര്‍ ജയിലില്‍ അടച്ചു. സിപിഐ (മാവോയിസ്റ്റിനായി ) പണം പരിച്ചു നല്‍കിയെന്നും എന്‍ഐഎ ആരോപിക്കുന്നു.
മാവോയിസ്റ്റുകളെ നേരിടുന്നതിന്റെ പേരിൽ ബസ്‌തര്‍ മേഖലയിലെ നടക്കുന്ന സേനാവൽക്കരണത്തെയും ഏറ്റുമുട്ടലിന്റെ മറവിൽ ആദിവാസികള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും ശക്തമായി രംഗത്തുവന്നയാളാണ് രഘു മിദിയാമി. ഖനനത്തെയും ബസ്തറിനെ സായുധവൽക്കരിക്കുന്നതിനെതിരെയും രൂപം കൊണ്ട ആദിവാസി കര്‍ഷകരുടെ സംഘടനയായ മൂൽവാസി ബച്ചാവോ മഞ്ച് പ്രസിഡന്റായിരുന്നു. ഈ സംഘടനയെ പിന്നീട് നിരോധിച്ചിരുന്നു.

