Site iconSite icon Janayugom Online

വായുമലിനീകരണത്തിനെതിരായ ജെൻസി പ്രക്ഷോഭത്തിൽ മാവോയിസ്റ്റ് നേതാവിന്റെ പ്ലക്കാ‍ർഡ്; അന്വേഷണം

ഡല്‍ഹിയില്‍ വായു മലിനീകരണത്തിനെതിരായ ജെൻ സി പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കാൻ ഡല്‍ഹി പൊലീസ്. ഇന്ത്യ ഗേറ്റിൽ നടന്ന പ്രതിഷേധത്തിൽ മാവോയിസ്റ്റ് നേതാവിന്റെ ചിത്രവും പേരും അടങ്ങിയ പ്ലക്കാർഡുകൾ പ്രദർശിപ്പിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം.ഡല്‍ഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ഇന്ത്യ ഗേറ്റിന് മുന്നിൽ വായുമലിനീകരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ സമയത്ത് ഉയർത്തിപ്പിടിച്ച പോസ്റ്ററുകളിൽ ഒന്നിൽ ഈയിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് കമാൻഡർ മാധ്വി ഹിദ്മയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴിവച്ചത്.

പ്രതിഷേധത്തിനിടെ പൊലീസിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച 15 പേരെ അറസ്റ്റ് ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു.
പ്രതിഷേധത്തിൽ പങ്കെടുത്ത യുവാക്കളുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് ഡല്‍ഹി പൊലീസി് അന്വേഷണം നടത്തുകയാണ്. ബിർസാ മുണ്ട മുതൽ മാധ്വി ഹിദ്മ വരെ വനം സംരക്ഷിക്കാനുള്ള പോരാട്ടം നടത്തി എന്നായിരുന്നു പോസ്റ്ററിലെ വാചകം. മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി പ്രതിഷേധക്കാർക്കുള്ള ബന്ധമാണ് പ്രാഥമിക ഘട്ടത്തിൽ അന്വേഷിക്കുന്നത്.

ജെൻയുവിലെയും ദില്ലി സ‍ർവ്വകലാശാലയിലെയും വിദ്യാർത്ഥികളാണ് പ്രതിഷേധത്തിന് എത്തിയിവരിൽ കൂടുതലും. പ്രതിഷേധക്കാരിൽ ചിലർ പൊലീസിന് നേരെ കുരുമുളക് സ്പ്രൈ പ്രയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയും കേസ് രജിസ്റ്റർ ചെയ്തു. . ഇന്ത്യ ഗേറ്റ് മുന്നിലെ സി ഹെക്സഗൺ റോഡ് പ്രവർത്തകർ തടയുകയും ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പ്രവർത്തകരെ റോഡിൽ നിന്നും നീക്കാൻ ശ്രമിക്കുക്കവെയാണ് പ്രതിഷേധക്കാർ പൊലീസിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ 15 ലധികം പേരെ അറസ്റ്റ് ചെയ്തതു. പൊലീസിനെ ആക്രമിച്ചതിനും, കുരുമുളക് സ്പ്രേ പ്രയോഗിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും വിവിധ വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Exit mobile version