Site iconSite icon Janayugom Online

മാവോയിസ്റ്റ് കൂട്ടക്കൊ ല തുടരുന്നു

മാവോയിസ്റ്റ് കൂട്ടക്കൊല തുടരുന്നു. മഹാരാഷ്ട്ര‑ഛത്തീസ്‌ഗഢ് അതിര്‍ത്തിക്ക് സമീപം ഗ‍ഡ്ചിരോളി ജില്ലയിലെ കവണ്ടെയില്‍ നാല് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു. തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായും പൊലീസ് അവകാശപ്പെട്ടു. ഛത്തീസ്‌ഗഢിലെ സുഖ്മയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. 

21 ന് ഛത്തീസ്ഗഢിലെ സുരക്ഷാ സേന നാരായണ്‍പൂര്‍ ജില്ലയിലെ അബുജ്മര്‍ വനത്തില്‍ നടത്തിയ സംയുക്ത ഓപ്പറേഷനില്‍ സിപിഐ(മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറി നമ്പാല കേശവ് റാവു എന്ന ബസവരാജു ഉള്‍പ്പെടെ 27 നക്‌സലുകള്‍ കൊല്ലപ്പെട്ടിരുന്നു. 

Exit mobile version