മരടില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ രണ്ടുതൊഴിലാളികളാണ് ന്യൂക്ലിയസ് മാളിന് സമീപം കെട്ടിടം തകര്‍ന്ന് വീണ് മരിച്ചത്. സുശാന്ത് കുമാര്‍, ശങ്കര്‍ എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അപകടം.
പഴയ വീട് പൊളിക്കുന്നതിനിടെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ഇരുവരെയും പുറത്തെത്തിച്ചു. രണ്ടുപേരുടെയും പരിക്ക് ഗുരുതരമായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
English Summary:Maradu building collapsed; Two workers died
You may also like this video