Site iconSite icon Janayugom Online

‘’92’’ന്റെ “ചെറുപ്പത്തിൽ ”മരട് ജോസഫിന്ന് സിനിമയ്ക്കായി പാടും

പ്രായത്തിനെ പഴിക്കുന്നവർ കണ്ടു പഠിക്കണം മരട് ജോസഫിനെ .92 ന്റെ നിറവിൽ ഹൃദയം നിറഞ്ഞ് റെക്കോഡിംഗ് ബൂത്തിലെ മൈക്കിൽ ആശബ്ദം ഉയർന്നു കേൾക്കും .അത്ഭുതം ചെയ്യും വേളാങ്കണ്ണി ആരോഗ്യ മരിയേ അമ്മേ’ എന്ന് തുടങ്ങുന്ന ഗാനം.സഹീർ അലി സംവിധാനം ചെയ്യുന്ന , എ ഡ്രാമാറ്റിക്ക് ഡെത്ത് ’ എന്ന നിനിമക്കായാണ് മരട് ജോസഫ് പാടുന്നത് . സംഗീത സംവിധായകൻ അജയ് ജോസഫാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.

പഴമക്കാർ പാടിയിരുന്ന ഈ ഗാനം പാടാൻ കുറച്ച് പ്രായമുള്ള ശബ്ദം വേണമെന്ന സംവിധായകന്റെ ആവശ്യം ഉയർന്നപോൾ മനസിൽ ആദ്യം വന്നത് ജോസഫേട്ടന്റെ മുഖമാണെന്ന് അജയ് ജോസഫ് പറഞ്ഞു. ഈ പ്രായത്തിലും ഇത്ര ഫീലോടെ പാടുന്ന ഒരാളെ താൻ കണ്ടിട്ടില്ലെന്ന് അജയ് ജോസഫ് പറഞ്ഞു.മരട് ജോസഫ് ഗായകനായി തിളങ്ങുമ്പോൾ തന്നെ അഭിനയത്തിലും തന്റെ പ്രതിഭ തെളിയിച്ച ആയാണ്. കേരളത്തിൽ ഏറ്റവും അധികം നാടകങ്ങളിൽ അഭിനയിച്ച ആളെന്ന ബഹുമതി ജോസഫിനുള്ളതാണ്. വളരെയധികം നാടകങ്ങൾക്കായി പാടിയെങ്കിലും കെ എസ് ജോർജിന് കിട്ടിയ പോലുള്ള ആദരവും അംഗീകാരവും ജോസഫിന് കിട്ടിയില്ല.

ചെറുകാടിന്റെ നമ്മളൊന്ന് എന്ന നാടകത്തിന് വേണ്ടി പൊൻകുന്നം ദാമോദരന്റെ രചനയിൽ ബാബുരാജ് ഈണമിട്ട ” പച്ച പനംതത്തേ പുന്നാരമുത്തേ പുന്നെല്ലിൽ പൊൻകരളേ ഉച്ചക്ക് നീയെന്റെ കൊച്ചു വാഴത്തോപ്പിൽ ഒന്നു വാ പൊന്നഴകേ ” എന്ന നിത്യ പ്രണയ ഗാനം മരട് ജോസഫിന്റേയും മച്ചാട് വാസന്തിയുടേയും വ്യത്യസ്ത വേർഷനുകളിലാണ് 1955 ൽ പുറത്തിറങ്ങിയത്. സിനിമയിൽ പാടുക എന്നത് മോഹമായി കൊണ്ടു നടന്നെങ്കിലും ആ അവസരം വന്നെത്തുന്നത് 92-ാം വയസിലാണ്. 135 ഓളം നാടകങ്ങളിൽ വിവിധ സമിതികൾക്കായി ചായം തേച്ച ജോസഫ്. കെ പി എ സി യുടെ ഇരുമ്പു മറ എന്ന നാടകത്തിനായി പൊൻകുന്നം വർക്കി രചിച്ച് എൽപി ആർ വർമ്മ ഈണമിട്ട “കാക്ക കറുമ്പികളേ നിഴലുകളേ കാലത്തിൽ കണ്ണാടിച്ചുവരി മേലേന്തിന് കറുത്ത ചിത്രങ്ങൾ എഴുതി ” എന്നതടക്കമുള്ള ശോകഗാനങൾ പാടി അനുവാചക ഹൃദയത്തിൽ ഇടം വാങ്ങിയ ആളാണ്. പുതിയ പാട്ടിലൂടെ ചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം കൂടി എഴുതുകയാണ് ജോസഫ്.
eng­lish summary;Marat Joseph will sing for the film At the age of 92
you may also like this video;

Exit mobile version