Site iconSite icon Janayugom Online

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. കന്യാസ്ത്രീമാരുടെ അറസ്റ്റിൽ മൗനം പാലിക്കുന്നു,

കേന്ദ്രസർക്കാർ തന്നെ ന്യൂനപക്ഷ വേട്ട നടത്തുന്നുവെന്നാണ് ആരോപിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. മാർച്ച് പൊലീസ് തടഞ്ഞു. വലിയ പൊലീസ് സന്നാഹമാണ് കേന്ദ്രമന്ത്രിയുടെ ഓഫീസിന് മുന്നിലുള്ളത്. വിഷയത്തിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Exit mobile version