Site iconSite icon Janayugom Online

ഗൂഗിളിൽ ഏറ്റവും കൂടുതൽപ്പേർ തിരഞ്ഞ ചിത്രങ്ങളുടെ പട്ടികയില്‍ ഏക മലയാള ചിത്രം മാര്‍ക്കോ

ഗൂഗിള്‍ പുറത്തുവിട്ട ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യ പത്തിൽ മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രം. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്റസിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം മാർക്കോയ്ക്കാണ് ആ നേട്ടം സ്വന്തമാക്കിയത്. 

മാർക്കോയ്ക്ക് പുറമേ ഗൂഗിളിന്റെ ലിസ്റ്റിൽ കയറിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം സയ്യാരയാണ്. കാന്താര രണ്ടാം സ്ഥാനത്തും കൂലി മൂന്നാം സ്ഥാനത്തും ആണ്. വാര്‍ 2, സനം തേരി കസം എന്നിവയാണ് മറ്റു ചിത്രങ്ങൾ. മാർക്കോ ആറാം സ്ഥാനത്താണ്. ഹൗസ്‌ഫുള്‍ 5, ഗെയിം ചേഞ്ചര്‍, മിസിസ്, മഹാവതാര്‍ നരസിംഹ എന്നിവയാണ് മറ്റു ചിത്രങ്ങൾ.

അടുത്തിടെ കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിഫെസ്റ്റിവലിൽ (ബിഫാൻ) മാർക്കോയുടെ ഇന്‍റർനാഷണൽ പ്രീമിയർ നടന്നിരുന്നു. സൈമ അവാർഡ്സിൽ മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്കാരം ക്യൂബ്സ് എന്‍റർടെയ്ൻമെന്റസിന്റെ ഷരീഫ് മുഹമ്മദിന് ലഭിച്ചിരുന്നു.

Exit mobile version