Site iconSite icon Janayugom Online

മരീചിക

രിക്കൽ
ഉള്ളിന്റെയുള്ളിലെ
സ്നേഹപരാഗത്തുമ്പികൾ
ഇണ ചേർന്നു
മരണം വരെ പിരിയില്ലെന്ന്
ഉറക്കെ വിശ്വസിച്ചു
പൂക്കളിൽ ചെന്നിരിക്കുമ്പോഴും
തേൻ കുടിക്കുമ്പോഴും
ഇലച്ചാർത്തിലുറങ്ങുമ്പോഴും
തങ്ങളിൽ ചിന്തകൾ പങ്കുവച്ചു
കാറ്റിനോടും കിളികളോടും
കഥകൾ കൈമാറി
കടലിന്റെയൊടുങ്ങാത്ത
സൗന്ദര്യം കണ്ടാസ്വദിച്ചു
കാണാത്ത ലോകങ്ങളിൽ
പറന്നു നടന്നു
പച്ചപ്പരവതാനികളിൽ
വിരിവച്ചഭിരമിച്ചു
നക്ഷത്രപ്പൂക്കളുടെയുയരത്തിൽ
പറക്കാൻ ശ്രമിച്ചു
പുതിയൊരു സ്വപ്നലോകം
കെട്ടിപ്പടുക്കാൻ നോക്കി
അവധിക്കാലങ്ങളിലൊരുമിച്ച്
ആറ്റിനക്കരെയുള്ള
വിസ്മയ നികുഞ്ജത്തിൽ
വിശ്രമിച്ചു
വിരുന്നുകാരായ ദേശാടനക്കിളി-
കളുമൊത്തുല്ലസിച്ചു
പിന്നീടൊരിക്കൽ
അങ്ങകലെ മലമടക്കുകളിൽ
ആകാശം മുട്ടും തരത്തിൽ
ഒരു ചുവന്ന ഗോളം കണ്ടപ്പോൾ
അതിലാകർഷണം പൂണ്ടു
ഇരുവരും അവിടേയ്ക്ക് പറന്നെത്തി
അത്, കത്തിക്കാളുന്ന
തീഗോളമായിരുന്നെന്ന്
പാവം തുമ്പികളറിഞ്ഞില്ല

Exit mobile version