Site iconSite icon Janayugom Online

മറിയാമ്മ കൊലക്കേസ്: ശിക്ഷാവിധിക്കൊടുവിൽ ഒളിവിൽ പോയ അച്ചാമ്മ കാൽ നൂറ്റാണ്ടിന് ശേഷം പിടിയിൽ

മാവേലിക്കര മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി കാൽനൂറ്റാണ്ടിന് ശേഷം പിടിയിലായി. അറുന്നൂറ്റിമംഗലം പുത്തന്‍ത്തേരില്‍ വീട്ടില്‍ റെജി എന്ന അച്ചാമ്മയാണ് പിടിയിലായത്. കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ പ്രതി 27 വര്‍ഷത്തിന് ശേഷമാണ് പൊലീസിന്റെ വലയിലായത്. എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം അടിവാട് മിനി രാജു എന്ന പേരില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു.

കേസിൽ ഹൈക്കോടതിയുടെ ജീവപര്യന്തം ശിക്ഷാവിധി പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ അച്ചാമ്മ ഒളിവിൽ പോകുകയായിരുന്നു. 1990 ഫെബ്രുവരി 21‑നാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ വീട്ടില്‍ മറിയാമ്മ(61)യെ വീടിനുള്ളില്‍ കൊല്ലപ്പെടുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണം.

മറിയാമ്മയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാലയും ചെവി അറുത്ത് കാതില്‍ നിന്നും കമ്മലും മോഷ്ടിച്ചിരുന്നു. കൈകളിലും പുറത്തുമായി ഒമ്പത് കുത്തുകളും ഏറ്റിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ മറിയാമ്മയുടെ സഹായിയായ റെജിയാണ് പ്രതി എന്ന് വ്യക്തമായി. കൊലപാതകം നടന്ന് 33 വര്‍ഷത്തിന് ശേഷമാണ് അച്ചാമ്മ പിടിയിലാകുന്നത്.

eng­lish summary;Mariamma mur­der case: Acham­ma, who went on the run after her sen­tence, is in cus­tody after a quar­ter of a century

you may also like this video;

Exit mobile version