മണ്ണാര്‍ക്കാട് ചിറപ്പെടത്ത് ഒരു വീട്ടില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വടക്കേപ്പുറം ഭാനുമതിയുടെ വീട്ടിലാണ് കഞ്ചാവ് കണ്ടെത്തിയത്. അടുക്കളയില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. റെയ്ഡ് സമയത്ത് ഭാനുമതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഭാനുമതിയുടെ വീട്ടിലെത്തിയാണ് ഇടപാടുകാര്‍ കഞ്ചാവ് വാങ്ങിയിരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

