Site iconSite icon Janayugom Online

വിജയം ഉറപ്പിച്ച് മാർക്ക് കാർണി; കാനഡയിൽ ലിബറൽ പാർട്ടി വീണ്ടും അധികാരത്തിലേക്ക്

കാനഡയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടിക്ക് വിജയം. നിലവിലുളള പാര്‍ലമെന്റ് പിരിച്ചുവിടാനും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനും കാര്‍ണി തന്നെയായിരുന്നു കാനഡ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നത്. കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെ 2,000‑ത്തിലധികം വോട്ടുകൾക്ക് പിന്നിലായിരുന്നു. കാനഡ ഒരു ന്യൂനപക്ഷ സർക്കാരിനെ തിരഞ്ഞെടുത്തു എന്നാണ് പൊയിലീവ്രെയുടെ പ്രതികരണം.

Exit mobile version