Site iconSite icon Janayugom Online

മുസ്‌ലിമാണെന്ന കാര്യം മറച്ചുവച്ച് വിവാഹം; പരാതിയുമായി ഹിന്ദു യുവതി പൊലീസ് സ്റ്റേഷനില്‍

ഹിന്ദുമതാചാര പ്രകാരം ഹിന്ദു യുവതിയെ വിവാഹം ചെയ്ത് മുസ്‌ലിം യുവാവിനെതിരെ കേസ്. മുസ്‌ലിം ആണെന്ന കാര്യം മറച്ചുവച്ചാണ് വിവാഹം കഴിച്ചതെന്ന്
യുവതി പരാതി നല്‍കി. യുപിയില്‍ ആസാംഘറിലാണ് സംഭവം. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് രവിന്ദ്രാ എന്ന ഷാസദ് അന്‍സാരിയുമായി യുവതിയുടെ വിവാഹം നടന്നത്. 

ഷാസദ് തൊഴിലാളിയായി ജോലി ചെയ്യുന്ന നിര്‍മ്മാണ സ്ഥലത്ത് വച്ചാണ് യുവതിയെ പരിചയപ്പെടുന്നതും ഹിന്ദുവാണെന്ന് പരിചയപ്പെടുത്തുന്നതും. എന്നാല്‍ വിവാഹത്തിന് ശേഷം യുവാവ് താമസിക്കുന്ന സ്ഥലത്ത് എത്തിയ യുവതി സത്യം മനസിലാക്കുകയായിരുന്നു. ഇതോടെ യുവാവ് ഒളിവില്‍ പോവുകയും ചെയ്തു. തുടര്‍ന്നാണ് നീതി തേടി യുവതി പൊലീസ് സ്റ്റേഷനിലെത്തുന്നത്. യുവാവിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. 

Eng­lish Summary:Marriage by con­ceal­ing the fact that one is a Mus­lim; Hin­du woman com­plains to police station
You may also like this video

Exit mobile version