മകളെ വിവാഹം ചെയ്ത് നൽകാത്തതിന് അമ്മയെ പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. ബംഗളൂരു ബസവേശ്വര നഗറിൽ ചായക്കട നടത്തുന്ന മുത്തു എന്ന യുവാവാണ് അതിക്രമം നടത്തിയത്. ഗീത എന്ന സ്ത്രീക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. 50% പൊള്ളലേറ്റ ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ 19കാരി മകളെ വിവാഹം കഴിപ്പിച്ച് നല്‍കണമെന്ന് മുത്തു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗീത ഈ ആവശ്യം നിരസിക്കുകയായിരുന്നു. ഗീതയെ വഴിയിൽ തടഞ്ഞ് നിര്‍ത്തിയാണ് പ്രതി തലയിലൂടെ പെട്രൊളൊഴിച്ച് തീകൊളുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ബസവേശ്വര നഗർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മകളെ വിവാഹം കഴിപ്പിച്ച് നല്‍കണമെന്ന ആവശ്യം; നിരസിച്ച മാതാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം

