Site iconSite icon Janayugom Online

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു: പാകിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടിയെ വെടിവച്ചു കൊന്നു

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ഹിന്ദു പെണ്‍കുട്ടിയെ മുസ്‍ലിം യുവാവ് വെടിവച്ചു കൊന്നു. സിന്ധ് പ്രവിശ്യയിലെ ഷുക്കുര്‍ മേഖലയിലുള്ള പൂജ കുമാരിയെന്ന 18 വയസുകാരിയെയാണ് വാഹിദ് ബക്സ് ലഷാരി എന്നയാള്‍ വെടിവച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ വാഹിദിനെ കൂടാതെ മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാര്‍ച്ച് 22 നായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വാഹിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൂജാകുമാരിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ പ്രതി മതപരിവര്‍ത്തനത്തിനും ആവശ്യപ്പെട്ടിരുന്നു. വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ പ്രതി ശ്രമിച്ചിരുന്നെങ്കിലും പൂജാ കുമാരി എതിര്‍ത്തതോടെയാണ് വെടിയുതിര്‍ത്തത്.

eng­lish summary;Marriage pro­pos­al reject­ed: Hin­du girl shot dead in Pakistan

you may also like this video;

Exit mobile version