Site icon Janayugom Online

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയിലും വിവാഹം നടത്താന്‍ അനുമതി

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രി കാലങ്ങളിലും വിവാഹ​ങ്ങൾ നടക്കും. ക്ഷേത്രത്തിനു മുന്നിലെ മണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താനാണ് ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകിയത്. നിലവിൽ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. എന്നാൽ രാത്രി നട അടയ്ക്കുന്നതുവരെ വിവാഹം നടത്താനാണ് തീരുമാനിച്ചത്. എത്ര സമയം വരെ വിവാഹം ആകാമെന്നതിൽ തീരുമാനമായിട്ടില്ല. രാത്രി 9 മണിയോടെ ശീവേലിക്കു പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്തു വിവാഹം നടക്കാറില്ല.

Eng­lish Summary;Marriages allowed at Guru­vayur tem­ple at night too

You may also like this video

Exit mobile version