Site iconSite icon Janayugom Online

വിവാഹം കഴിഞ്ഞത് ഒരു വര്‍ഷം മുന്‍പ്; യുവതി കിടപ്പുമുറിയില്‍ തൂ ങ്ങിമ രിച്ച നിലയില്‍

ആര്യനാട് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ മേരിഗിരി മരിയ നഗര്‍ ഹൗസ് നമ്പര്‍ 9ല്‍ അപര്‍ണയെ (24)ആണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുര്യാത്തി സ്വദേശിനി ശശിധരന്‍ നായരുടെയും രമാകുമാരിയുടെയും മകളാണ് അപര്‍ണ.

വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മുറി അടച്ചിരിക്കുന്നത് കണ്ടു സംശയം തോന്നിയ ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് അകത്ത് കടന്നപ്പോഴാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടത്. ഒരു വര്‍ഷം മുന്‍പാണ് അപര്‍ണയുടെ വിവാഹം കഴിഞ്ഞത്.
ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. മരണകാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആര്യനാട് ഇന്‍സ്‌പെക്ടര്‍ വി എസ് അജീഷ് പറഞ്ഞു.

Exit mobile version