പത്തനാപുരത്ത് രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകിയ യുവതി ഒരു അപേക്ഷ പിൻവലിച്ചു. പത്തനാപുരം സബ് റജിസ്ട്രാർ ഓഫിസിലെ അപേക്ഷയാണ് യുവതി പിൻവലിച്ചത്. യുവതിയോടൊപ്പം അപേക്ഷിച്ച പത്തനാപുരം സ്വദേശിയായ യുവാവും അപേക്ഷ പിൻവലിക്കുകയാണെന്ന് അറിയിച്ചിട്ടുണ്ട്.
ഇവരുടെ അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫിസർ അറിയിച്ചു. പത്തനാപുരം സബ് രജിസ്ട്രാര്‍ ഓഫീസിലാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് അനുസരിച്ച് യുവതി ആദ്യം അപക്ഷ നല്‍കിയത്. ഇതിനുശേഷം ഉറുകുന്ന് സ്വദേശിയായ യുവാവിനെ വിവഹം കഴിക്കണമെന്നാവശ്യപ്പെട്ട് പുനലൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇതേ യുവതി അപേക്ഷ നല്‍കി. ഇത് ഉദ്യോഗസ്ഥരെ ആശയകുഴപ്പത്തിലാക്കുകയായിരുന്നു.
അതേ സമയം യുവതിയും പുനലൂർ സ്വദേശിയും ചേർന്നു നൽകിയ അപേക്ഷയിൽ തുടർനടപടിയെടുക്കാൻ പെൺകുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: marry two people, finally woman withdraws one application
You may also like this video