ദക്ഷിണ കൊറിയയിൽ നടപ്പിലാക്കിയ പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൺ സുക് യോൾ. പ്രതിഷേധം കനത്തതോടെയാണ് നടപടി. ദക്ഷിണ കൊറിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ് പട്ടാള നിയമം പിൻവലിച്ച് ഉത്തരവിറക്കിയത്. പട്ടാള നിയമം പ്രഖ്യാപനത്തിനു പിന്നാലെ രാത്രി സൈന്യം പാർലമെന്റ് വളഞ്ഞിരുന്നു.