മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ സാജൻ സ്ക്കറിയ നിലമ്പൂരിൽ അറസ്റ്റിലായി. ത്യക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.നിലമ്പൂരിലെ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ നിലമ്പൂർ എസ് എച്ച്ഒ സുനിൽ പുളിക്കലിൻ്റെ മുന്നിൽ ഹാജരായപ്പോഴാണ്, തൃക്കാകര പൊലീസ് രജിസ്റ്റർ ചെയ്യത കേസിൽ അറസ്റ്റിലായത്.
നിലമ്പൂർ നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സ്ക്കറിയ കിനാതോപ്പിൽ നൽകിയ മതവിദ്വേഷം വളർത്തുന്നുവെന്ന പരാതിയിൽ എടുത്ത കേസിൽ നിലംമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. തുടര്‍ന്ന് തൃക്കാകരകേസിൽ അറസ്റ്റിലായ സാജൻ സക്കറിയായെ ത്യക്കാക്കര കോടതിയിലേക്ക് കൊണ്ടുപോയി.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് രാവിലെ ഹാജരാകാനുള്ള ഹൈകോടതി നിർദ്ദേശത്തെ തുടർന്നാണ് രാവിലെ 9.45 ഓടെ നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനൊപ്പം എസ്എച്ച്ഒക്ക് മുന്നിൽ ഹാജരായത്.
ഉത്തരവിൽ വീഴ്ച വരുത്തിയാൽ മുൻകൂർ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സാജൻ സക്കറിയ ഇന്ന് നിലമ്പൂർ സ്‌റ്റേഷനിലെത്തിയത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്കറിയ നൽകിയ പരാതിയിലായിരുന്നു ഷാജൻ സ്കറിയക്കെതിരെ നിലമ്പൂർ പൊലീസ് കേസെടുത്തത്. ഈ മാസം 17ന് ഹാജരാകാനായിരുന്നു സാജൻ സ്കറിയയോട് കോടതി ആവശ്യപ്പെട്ടത് എന്നാൽ ഹാജരാകാത്തതിനെ തുടർന്ന് കോടതി വിമർശനം ഉന്നയിച്ചിരുന്നു. ഹരജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേത് എന്നുമായിരുന്നു ജസ്റ്റിസ് കെ ബാബുവിന്റെ വിമർശനം.
മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ഷാജൻ സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള നിർദ്ദേശത്തോടെ ആയിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ അമ്മയുടെ അസുഖം കാരണം ഹാജരാകാൻ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണം എന്നുമായിരുന്നു ഹരജിയിൽ ഷാജൻ ആവശ്യപ്പെട്ടത്. നിലമ്പൂരിലെത്തിയ സാജൻ സ്ക്കറിയുടെ അറസ്റ്റ് രേഖപ്പെടുത്താൻ തൃക്കാകര പൊലീസും എത്തിയിരുന്നു, ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ സാജൻ സക്കറിയക്ക് പിന്തുണയുമായി എത്തിയിരുന്നു. കരുതി കൂട്ടി പൊലീസ് നടത്തിയ നീക്കമാണ് തൻ്റെ അറസ്റ്റ് എന്ന് സാജൻ സക്കറിയ പറഞ്ഞു.
English Summary:Marunadan Malayali Shajan Skariah arrested
You may also like this video