Site iconSite icon Janayugom Online

‘മാറുന്ന കടലും മാറാത്ത മനുഷ്യരും’

വ്യവസായ വിപ്ലവാനന്തരം ലോകം പിൻതുടർന്ന് പോരുന്ന വികസന സമീപനങ്ങളുടെ അനിവാര്യ പ്രത്യാഘാതങ്ങളായി ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും നമ്മുടെ തലക്ക് മുകളിലുണ്ട്. സുസ്ഥിര വികസനമെന്നത് കേവലം സാമ്പത്തിക വളർച്ചയെ ആശ്രയിച്ച് സാധ്യമായ ഒന്നല്ലെന്ന് ലോകം വിളിച്ചുപറയുന്നു. എത്രയോ ലക്ഷം വർഷങ്ങൾ ലോകത്തെ മുഴുവൻ ജീവജാലങ്ങൾക്കുമായി സംഭരിച്ച് വയ്ക്കേണ്ട വിഭവങ്ങൾ മനുഷ്യർ മാത്രം ഉപയോഗിച്ച് തീർത്തു. ഹരിതഗൃഹ വാതകങ്ങളും വാഹന പുകയും രാസ വിസർജ്യങ്ങളും അന്തരീക്ഷത്തിലും വെള്ളത്തിലും സൃഷ്ടിച്ച മലിനീകരണം ചെറുതല്ല. ക്രമേണ സമുദ്രങ്ങളും ഈ മാറ്റങ്ങൾക്ക് വിധേയമായി. ഇത് പ്രകൃതിയിൽ ഉണ്ടാക്കുന്നത് ഒട്ടേറെ പ്രതിഫലനങ്ങളും. പണ്ട് കാലം മുതലേ കടലിൽ സ്വാഭാവിക മാറ്റങ്ങൾ പ്രകടമാണ്. അവയെല്ലാം മത്സ്യത്തൊഴിലാളികൾക്ക് മനഃപാഠവുമായിരുന്നു. എന്നാൽ ഇപ്പോൾ കടലിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മനുഷ്യ നിർമ്മിതങ്ങളാണെന്ന് മാത്രം. 

കാറ്റിന്റെ ഗതിയും കടലിന്റെ മാറ്റവും അനുസരിച്ചായിരുന്നു പണ്ടെല്ലാം മത്സ്യബന്ധനം. ചാകരയും മീനുകളുടെ വരവും പോക്കും കാറ്റും കോളും കടലേറ്റവും ചൂടും മഴയുമെല്ലാം മത്സ്യത്തൊഴിലാളികളുടെ നിരീക്ഷണങ്ങളിൽ നിന്ന് ഒരു തരി പോലും മാറിയിരുന്നില്ല. എന്നാൽ സാങ്കേതിക വിദ്യയിൽ ഏറെ മുന്നേറുന്ന ഇന്ന് കാലമാകെ മാറി. പണ്ട് മഴയുടെയും വെയിലിന്റെയും മഞ്ഞിന്റെയുമെല്ലാം വരവിനും പോക്കിനും കലണ്ടറുകളിൽ കൃത്യമായി അടയാളപ്പെടുത്തിയ കൃത്യമായ സമയം ഉണ്ടായിരുന്നു. അതിൽ നിന്ന് മാറിപോകാതെ അനുസരണയുള്ള ഒരു കുട്ടിയെ പോലെ പ്രകൃതിയും മനുഷ്യനൊപ്പം നിന്നു. ഇന്ന് കാലം തെറ്റി പെയ്യുന്ന മഴയും കടൽകയറ്റവും പ്രളയവും കൊടുങ്കാറ്റുകളുമെല്ലാം പ്രകൃതിയുടെ മാറ്റം ശാസ്ത്രചിന്തകൾക്കും അപ്പുറത്തേക്കാണെന്ന് തെളിയിക്കുന്നു. 

കടലിലെ മാറ്റങ്ങൾ മനുഷ്യനെ എങ്ങനെ ബാധിക്കും എന്ന വിഷയത്തിൽ ജനയുഗം ആലപ്പുഴ ബ്യുറോ ചീഫ് ടി കെ അനിൽകുമാർ തയാറാക്കുന്ന പരമ്പര നാളെ മുതൽ ആരംഭിക്കുന്നു. “മാറുന്ന കടലും മാറാത്ത മനുഷ്യരും”
eng­lish summary;marunna kadalum Maratha manush­yarum segment
you may also like this video;

Exit mobile version