Site icon Janayugom Online

മേരി കോം ബോക്‌സിംഗില്‍ നിന്നും വിരമിച്ചു

marycom

ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് മേരി കോം ബോക്‌സിംഗില്‍ നിന്നും വിരമിച്ചു. ബോക്‌സിംഗില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പ്രായപരിധി മൂലമാണ് ഈ തീരുമാനമെന്നും വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മേരി കോം വ്യക്തമാക്കി. തനിക്ക് ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും താന്‍ ജീവിതത്തില്‍ എല്ലാം നേടിയെന്നും മേരി കോം പറഞ്ഞു. 

രാജ്യാന്തര ബോക്‌സിംഗ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ് വരെ മാത്രമേ മത്സിക്കാന്‍ പാടുള്ളു. മേരി കോമിന് 41 വയസായി. പത്തുവര്‍ഷം മുമ്പ് ഏഷ്യന്‍ ഗയിംസില്‍ സ്വര്‍ണം നേടിയ മേരി കോം, ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറായി ചരിത്രം കുറിച്ചു.

ആറു തവണ ബോക്‌സിംഗില്‍ ലോക ചാമ്പ്യനായ ഒരേയൊരു താരമായ മേരി കോം 2005, 2006, 2008, 2010 വര്‍ഷങ്ങളിലാണ് ലോകടാമ്പ്യൻ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയത്. 2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Mary Kom retired from boxing

You may also like this video

Exit mobile version