Site iconSite icon Janayugom Online

മാസപ്പടി കേസ് : വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍ നാടനും, കളമശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹര്‍ജികളാണ് കോടതി തള്ളിയത്.മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്.

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്‌ഐഒ ‑ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം സമര്‍പ്പിച്ചത്.ഹൈക്കോടതി വിധി പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. ഒരിക്കല്‍ കൂടി ഇവരുടെ നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടപ്പെട്ടു.

ഹര്‍ജി തള്ളിയില്ലെങ്കിലെ അത്ഭുതമുള്ളൂ. പുകമറ സൃഷ്ടിക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ ശ്രമിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് നിരന്തരം ശ്രമിക്കുന്നു. ഇതിന് പിന്നില്‍ യുഡിഎഫും ബിജെപിയും നടത്തിയ ഗൂഢാലോചനയാണ്. ഹൈക്കോടതിക്ക് മുകളിലുള്ള കോടതിയായി പ്രതിപക്ഷനേതാവിനെ അംഗീകരിച്ചിട്ടില്ലല്ലോ എന്നും മന്ത്രി പറഞ്ഞു.

Exit mobile version