സ്‌കൂളുകളില്‍ മാസ്‌ക് അണിയുന്നതില്‍ ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഞായറാഴ്ച മുതല്‍ ഖത്തറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല. രാജ്യത്തെ കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം പൊതുജനാരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ തീരുമാനം. ആവശ്യമുള്ളവര്‍ക്ക് മാസ്‌ക് ധരിച്ച് ക്ലാസുകളിലെത്താവുന്നതാണ്.
വാക്‌സിനെടുക്കാത്ത വിദ്യാര്‍ത്ഥികളും കോവിഡ് ബാധിച്ച് രോഗമുക്തി നേടി പ്രതിരോധശേഷി ആര്‍ജിക്കാത്ത വിദ്യാര്‍ത്ഥികളും ആഴ്ചയിലൊരിക്കല്‍ വീട്ടില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാ വിദ്യാര്‍ത്ഥികളുടെയും സുരക്ഷ കണക്കിലെടുത്ത് മറ്റു മുന്‍കരുതലുകളെല്ലാം പാലിക്കുന്നത് തുടരണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
English summary; Masks are not mandatory for students from Sunday
You may also like this video;