Site iconSite icon Janayugom Online

പ്രതിപക്ഷത്തിനെതിരെ കൂട്ടനടപടി; രണ്ട് എംപിമാരെക്കൂടി സസ്പെന്‍ഡ് ചെയ്തു

LSLS

പാര്‍ലമെന്റിലുണ്ടായ സുരക്ഷാ ഭീഷണിയില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തിനെതിരെ കൂട്ടനടപടി. കേരളത്തില്‍ നിന്ന് രണ്ട് എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു. വി കെ ശ്രീകണ്ഠൻ, ബെന്നി ബെഹനാൻ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള മറ്റ് എംപിമാര്‍. ഇതോടെ കേരളത്തില്‍നിന്നുള്ള ആറ് എംപിമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് കനി മൊഴിയുള്‍പ്പെടെയുള്ളവരെ സസ്പെൻ‍‍ഡ് ചെയ്തിട്ടുണ്ട്. ഇരു സഭകളിലുമായി 15 ഓളം എംപിമാരെയാണ് സസ്പെൻഡ് ചെയ്തതത്. 

Eng­lish Sum­ma­ry: Mass action against oppo­si­tion par­ties; Two more MPs were suspended

You may also like this videp

Exit mobile version