Site iconSite icon Janayugom Online

തൃശൂരിലെ കോണ്‍ഗ്രസില്‍ കൂട്ട നടപടി:മണ്ഡലം പ്രസിഡന്റുമാര്‍ക്ക് സസ്പെന്‍ഷന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ ദയനീയമായി പരാജയപ്പെട്ടതിനെ തുര്‍ന്ന് കെപിസിസി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കുറ്റകാരാണെന്നു കണ്ടെത്തിയതിനെ തുര്‍ന്ന് പാര്‍ട്ടി നടപടികള്‍ സ്വീകരിക്കാതെ പാര്‍ട്ടി നേതൃത്വം ഉഴലുമ്പോള്‍, തൃശൂരിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ കൂട്ട നടപടി.

പാര്‍ട്ടി മണ്ഡലം കമ്മിറ്റികള്‍ക്കെതിരെയും പ്രസിഡന്റ് മാര്‍ക്കെതിരെയുമാണ് കൂട്ട നടപടിയെടുത്തത്. വയനാട് ഫണ്ട് അടയ്ക്കാത്ത തിരുവില്ലാമല, കുഴൂര്‍, പൊയ്യ, വരവൂര്‍, താന്ന്യം, അതിരപ്പിള്ളി, ചൊവ്വന്നൂര്‍, ദേശമംഗലം മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്‌പെന്‍ഡ് ചെയ്തു.പലതവണ അറിയിച്ചിട്ടും നിരുത്തരവാദിത്തപരമായി മണ്ഡലം കമ്മിറ്റികള്‍ പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റിന്റെ ചുമതലയുള്ള വി കെ ശ്രീകണ്ഠന്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് കെ കരുണാകരന്‍ സ്മാരക കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഫണ്ട് നല്‍കാത്തതിന്റെ പേരിലും കൂടിയാണ് നടപടി.പാഞ്ഞാള്‍, വടക്കാഞ്ചേരി, തെക്കുംകര, കോലഴി, അടാട്ട്, ചൊവ്വന്നൂര്‍, ആര്‍ത്താറ്റ്, പുന്നയൂര്‍, കോടഞ്ചേരി, മറ്റത്തൂര്‍ എന്നീ മണ്ഡലം കമ്മിറ്റികളെയും പ്രസിഡന്റുമാരെയും സസ്‌പെന്‍ഡ് ചെയ്തു. നടപടി രണ്ടുദിവസത്തിനുള്ളില്‍ രേഖാമൂലം അറിയിക്കും.

Exit mobile version