മഹാരാഷ്‌ട്രയിലെ താനെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രിയില്‍ 24 മണിക്കൂറിനിയില്‍ 18 രോഗികള്‍ മരിച്ചു. 12 പേരോളം തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് സംസ്ഥാന തല കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അതേസമയം രോഗികളുടെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശക്തികേന്ദ്ര പ്രദേശമായ താനെയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവച്ചിരിക്കുകയാണ്.
ശിവജി മഹാരാജ് ആശുപത്രി താനെ മുനിസിപ്പൽ കോർപ്പറേഷന്റെ (TMC) കീഴിലാണ് പ്രവർത്തിക്കുന്നത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെ പ്രാദേശിക പ്രവർത്തകരും (യുബിടി), രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎൻഎസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയും ആശുപത്രി അധികൃതരോട് അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, മരിച്ചവരില്‍ ചിലര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി അവസാന നിമിഷം ഇവിടെ എത്തിയതാണെന്നും ഇവരില്‍ ചിലര്‍ 80 വയസിന് മുകളില്‍ ഉള്ളവരാണെന്നും അതിനാലാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതര്‍ വിശദീകരണം. എന്നാല്‍ നിലവില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരോ മറ്റ് സൗകര്യങ്ങളോ ഇവിടെയില്ല.
English Summary;Mass death in hospital; 18 patients died within 24 hours due to negligence
You may also like this video