പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മാനുകളുടെ മരണകാരണം ശാസ്ത്രീയമായി ‘കാപ്ച്ചർ മയോപതി’ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. വിറളി പൂണ്ടതും ഭയന്നതും ശ്വാസം കിട്ടാതായതുമാണ് മരണത്തിന് കാരണമായതെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പ്രാഥമിക പരിശോധനയിൽ ഉദ്യോഗസ്ഥർക്കോ ജീവനക്കാർക്കോ വീഴ്ച പറ്റിയിട്ടില്ലെന്ന് പുത്തൂർ സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി എൻ നാഗരാജ് പറഞ്ഞു.
പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ കൂട്ടത്തോടെ ചത്ത സംഭവം; മരണകാരണം ‘കാപ്ച്ചർ മയോപതി‘യെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

