Site iconSite icon Janayugom Online

വാൾട്ട് ഡിസ്നി കമ്പനിയിൽ കൂട്ട പിരിച്ചുവിടൽ; 10 മാസത്തിനിടെ നാലാമത്തേത്

വാൾട്ട് ഡിസ്നി കമ്പനിയിൽ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. കമ്പനിയുടെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് കൂട്ട പിരിച്ചുവിടൽ. ഫിലിം, ടെലിവിഷൻ യൂണിറ്റുകളിലെ മാർക്കറ്റിങ് വിഭാഗങ്ങൾ ഉൾപ്പെടെ, ഡിസ്നി എന്റർടൈൻമെന്റ് വിഭാഗങ്ങളിലുടനീളമുള്ള ജീവനക്കാരെയാണ് പിരിച്ചുവിടൽ നേരിട്ട് ബാധിച്ചത്. ടെലിവിഷൻ പബ്ലിസിറ്റി, കാസ്റ്റിങ്, കോർപ്പറേറ്റ് ഫിനാൻഷ്യൽ ഓപ്പറേഷൻസ് ഡിവിഷനുകൾ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടൽ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കൂന്നത്. 

കഴിഞ്ഞ 10 മാസത്തിനിടെ ഡിസ്നി ടെലിവിഷൻ പ്രവർത്തനങ്ങളെ ബാധിക്കുന്ന നാലാമത്തെയും ഏറ്റവും വലിയതുമായ പിരിച്ചുവിടലാണിത്. 2023‑ൽ സി ഇ ഒ ആയി തിരിച്ചെത്തിയ ബോബ് ഇഗർ കുറഞ്ഞത് 7.5 ബില്യൺ യു എസ് ഡോളറിന്റെ ചെലവ് ചുരുക്കലാ് ലക്ഷ്യം വെച്ചത്. അതേ വർഷം തന്നെ ഏകദേശം 7,000 ജോലികളാണ് ഡിസ്നി ഒഴിവാക്കിയത്. മാർച്ചിൽ, എ ബി സി ന്യൂസിലും അതിന്റെ എന്റർടൈൻമെന്റ് നെറ്റ്‌വർക്ക്സ് ഡിവിഷനിലും 200-ഓളം തസ്തികകൾ ഡിസ്നി ഇല്ലാതാക്കിയിരുന്നു. 

Exit mobile version