തെക്കുകിഴക്കൻ ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലെ ഒരു സ്കൂളിൽ തോക്കുധാരി നടത്തിയ ആക്രമണത്തിൽ ഒൻപത് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്ത് പേർ മരിച്ചു. ഡ്രെയർ ഷുറ്റ്സെൻഗാസെയിലെ സെക്കൻഡറി സ്കൂളിലാണ് വെടിവെപ്പുണ്ടായത്. അക്രമി ഒരു വിദ്യാർത്ഥിയാണെന്നും ആക്രമണത്തിന് ശേഷം ആത്മഹത്യ ചെയ്തതായും ഓസ്ട്രിയൻ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
പ്രത്യേക യൂണിറ്റുകൾ ഉൾപ്പെടെ വൻ പോലീസ് സന്നാഹം സംഭവസ്ഥലത്തുണ്ട്. കെട്ടിടത്തിനകത്തുനിന്ന് വെടിവെപ്പ് ശബ്ദം കേട്ടതിനെത്തുടർന്ന്, ആക്രമണങ്ങളും ബന്ദിയാക്കൽ സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്ന തങ്ങളുടെ സ്പെഷ്യലിസ്റ്റ് ‘കോബ്ര ടാക്റ്റിക്കൽ യൂണിറ്റി‘നെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആഭ്യന്തര മന്ത്രി ഗ്രാസിലേക്ക് തിരിച്ചിട്ടുണ്ട്.

