Site iconSite icon Janayugom Online

ഫിലാഡെൽഫിയയിൽ പാർക്കിൽ കൂട്ട വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു

അമേരിക്കയിലെ ഫിലാഡൽഫിയയിലെ ഫെയർമൗണ്ട് പാർക്കിൽ നടന്ന കൂട്ട വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് കൗമാരക്കാർ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരുടെ പ്രായം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

മെയ് മാസത്തിലെ അവസാന തിങ്കളാഴ്ച പരമ്പരാഗതമായി മെമ്മോറിയൽ ഡേ ആചരിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് പാര്‍ക്കില്‍ നിരവധി ആളുകള്‍ ഒത്തുകൂടിയിരുന്നു. തിങ്കളാഴ്ച രാത്രി 10.30 ഓടുകൂടി ഫെയർമൗണ്ട് പാർക്കിലെ ലെമൺ ഹിൽ ഡ്രൈവിനും സെഡ്‌ഗ്ലി ഡ്രൈവിനും സമീപമാണ് വെടിവെപ്പ് നടന്നത്. നിലവില്‍ ഫിലാഡല്‍ഫിയ പൊലീസ് സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണ്. ആരെയെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടോയെന്നത് വ്യക്തമല്ല. 

Exit mobile version